ബാബരി ദിനത്തിൽ നാഷണൽ ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

0
13

കാസർഗോഡ്: വഖഫ് നിയമ ഭേദഗതിക്കെതിരെയും, ഭരണകൂട ഭീകരതക്കെതിരെയും, ഗ്യാൻവാപി, സംഭാൽ, ഭോജ്ശാല, അജ്മീർ തുടങ്ങിയ ആരാധനാലയങ്ങളെ തകർക്കുന്ന സംഘപരിവാർ വർഗീയ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചും നാഷണൽ ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സായാഹ്ന സദസ്സ് മേൽപ്പറസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ കുഞ്ഞബ്ദുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇഖ്ബാൽ മാളിക അദ്ധ്യക്ഷനായി. എൻ.പി.എൽ സംസ്ഥാന സെക്രട്ടറി സാലിം ബേക്കൽ, ഐ.എം.സി.സി ഷാർജ കമ്മിറ്റി അംഗങ്ങളായ സാദാത്ത് കുന്നിൽ, എം.ജി. അൻസാരി, കെ.പി.ലത്തീഫ്, ജില്ലാ ട്രഷറർ റഹീം ഹാജി കരിവേടകം എന്നിവർ പ്രസംഗിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.കെ. കമ്പാർ സ്വാഗതവും സി.എം.ഖാദർ ഒറവങ്കര നന്ദിയും പറഞ്ഞു. കെ.എ.മുഹമ്മദ് കുഞ്ഞി, മുസ്തഫ കുമ്പള, തൻസീർ ഖിളരിയ്യ, ത്വയ്യിബ് തൃക്കരിപ്പൂർ, ബി.കെ.സുലൈമാൻ, ഹാജി റഹ്‌മാൻ തുരുത്തി, മജീദ് അന്തുക്കായി, മൂസ പുളിൻ്റടി, കെ.ടി. അബ്ബാസ്, ഷാഫി തായൽ, റഹ്‌മാൻ ആരിക്കാടി, ബി.കെ. നാസർ, മൊയ്തീൻ കരിവേടകം, ഹംസ ബിലാൽ, ഹമീദ് മൊഗ്രാൽ എന്നിവർ നേതൃത്വം നൽകി.