കുവൈത്ത് സിറ്റി: വഖഫ് നിയമ ഭേദഗതിക്കെതിരെ, ഭരണകൂട ഭീകരതക്കെതിരെ ഡിസംബര്‍ 6 ബാബരി ദിനത്തില്‍ ബാബരി ദിന സെമിനാർ സംഘടിപ്പിച്ച് കുവൈത്ത് ഐഎംസിസി. അബ്ബാസിയ സംസം റെസ്റ്റോറന്റിലായിരുന്നു സെമിനാർ നടന്നത്. കുവൈത്ത് ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. ഐ എം സി സി ജിസിസി കൺവീനറും സൗദി കമ്മിറ്റി സെക്രട്ടറിയുമായ മുഫീദ് കൂരിയാടൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ഭരണകൂട ഭീകരതയുടെ നീതിനിഷേധത്തിൻ്റെ പ്രതീകമാണ് ബാബരി മസ്ജിദ് എന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മതേതര സമൂഹം ഫാസിസത്തിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഷരീഫ് താമരശ്ശേരി, ഹാരിസ് പൂച്ചക്കാട്, റഷീദ് ഉപ്പള, മുനീര്‍ തൃക്കരിപ്പൂര്‍, റിയാസ് തങ്ങൾ കൊടുവള്ളി, മുബാറക് കൂളിയങ്കൽ , അഷറഫ് ചാപ്പയിൽ എന്നിവര്‍ സംസാരിച്ചു. കുവൈത്ത് ഐഎംസിസി ട്രഷറർ അബൂബക്കര്‍ എആർ നഗർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഉമ്മര്‍ കൂളിയാങ്കൽ നന്ദിയും പറഞ്ഞു.