കുവൈറ്റ് സിറ്റി: വയനാട് ദുരന്തത്തിൽ കേന്ദ്രം തുടരുന്ന അവഗണനക്കെതിരെയുള്ള LDF പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് LDF കുവൈറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേരള അസോസിയേഷൻ അംഗം ബിപിൻ തോമസിന്റെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രവർത്തകൻ ജെ സജി ഉദ്ഘാടനം നിർവഹിച്ചു സത്താർ കുന്നിൽ(ഐ എം സി സി), സുബിൻ അറക്കൽ(പ്രവാസി കേരള കോൺഗ്രസ് എം), അനുപ് മങ്ങാട്ട്(കല കുവൈറ്റ് പ്രസിഡന്റ്), രജീഷ് സി(കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി) എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ബിജോയ് വേദിയിൽ സന്നിഹിതനായിരുന്നു. കല കുവൈറ്റ് പ്രവർത്തകൻ ടി വി ഹിക്മത്ത് സ്വാഗതം ആശംസിച്ച യോഗത്തിന് കല കുവൈറ്റ് അംഗം സുഗതകുമാർ നന്ദി പറഞ്ഞു.കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേര് പരിപാടിയിൽ പങ്കെടുത്തു.