കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികൾക്കായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (അഞ്ചാമത്തെ റിംഗ് റോഡ്) പാത താൽക്കാലികമായി അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാൽമിയയിൽ നിന്ന് ജഹ്‌റയിലേക്കുള്ള ഗതാഗതത്തിനുള്ള രണ്ട് പാതകളെയാണ് അടച്ചിടുന്നത്. ഞായറാഴ്ച മുതലാണ് അടച്ചിടുക. രാത്രി 12 മണി മുതൽ 5:00 വരെ അടച്ചിടും. ഡിസംബർ 11 ബുധനാഴ്ച വരെ ഈ അടച്ചിടൽ തുടരും. അടച്ചിടൽ സമയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള കാലതാമസം ഒഴിവാക്കാൻ ബദൽ റൂട്ടുകൾ ആസൂത്രണം ചെയ്യാൻ യാത്രക്കാരോട് അധികൃതർ നിർദ്ദേശിച്ചു.