കുവൈറ്റ്‌സിറ്റി: ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരിക്ക് കുവൈറ്റ് കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . മണ്ഡലം പ്രസിഡണ്ട് ഹുസൈൻ പനമ്പുലാക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗം കെഎംസിസി ആക്റ്റിങ് പ്രസിഡന്റ് റഹൂഫ് മശ്‌ഹൂർ തങ്ങൾ ഉൽഘാടനം ചെയ്തു . സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി . കുവൈത്ത് കെഎംസിസി മുൻ പ്രസിഡണ്ട് കുഞ്ഞഹമ്മദ് പേരാമ്പ്ര , സംസ്ഥാന ജനറൽ സെക്രെട്ടറി മുസ്തഫ കാരി , മലപ്പുറം ജില്ലാ പ്രസിഡണ്ട് അജ്മൽ വേങ്ങര , ജില്ലാ ജനറൽ സെക്രട്ടറി ഹംസ കരിങ്കപ്പാറ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ സ്റ്റേറ്റ് ,ജില്ലാ , മണ്ഡലം പ്രതിനിധികൾ പങ്കെടുത്തു . സലാം വളാഞ്ചേരിക്കുള്ള മൊമെന്റോ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈൻ മൂടാൽ കൈമാറി . മണ്ഡലം ജനറൽ സെക്രെട്ടറി സദക്കത്തുള്ള സ്വാഗതവും . സ്റ്റേറ്റ് ഐ ടി കൺവീനർ മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.