കുവൈത്ത് സിറ്റി: ആന്തലൂസ് പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിൽ നിന്ന് അഞ്ച് പേരെ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. അൽ-സുലൈബിഖാത്, അൽ-അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.