ക്രിസ്മസ് പാക്കേജിൽ മയക്കുമരുന്ന്

0
21

കുവൈത്ത് സിറ്റി: ക്രിസ്മസ് സമ്മാനമെന്ന വ്യാജേന പൊതിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കുവൈറ്റ് എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. യൂറോപ്പിൽ നിന്ന് കുവൈറ്റിലേക്ക് അയച്ച കളിമൺ പാക്കേജിലാണ് ഒരു കിലോയോളം ഷാബു കണ്ടെത്തിയതെന്ന് കുവൈത്ത് പത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ് പാക്കേജ് അയച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സ്‌കാൻ ചെയ്തപ്പോഴാണ് ഷാബു ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല.