നരേന്ദ്ര മോദി 21, 22 തീയതികളിൽ കുവൈത്ത് സന്ദർശിക്കും

0
37

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഡിസംബർ 21-22 തീയതികളിൽ കുവൈറ്റ് അമീർ ശൈഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം കുവൈറ്റ് സന്ദർശിക്കും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി കുവൈത്ത് നേതൃത്വവുമായി ചർച്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പരമ്പരാഗതവും സൗഹൃദപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. കുവൈത്തിൻ്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യൻ സമൂഹം.