കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പരമോന്നത ബഹുമതിയായ ‘ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച സമ്മാനിച്ചു. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൽ നിന്ന് പ്രധാനമന്ത്രി മോദി ആദരം ഏറ്റുവാങ്ങി. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൽ നിന്ന് മുബാറക് അൽ-കബീർ ഓർഡർ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ സൗഹൃദത്തിനും ഞാൻ സമർപ്പിക്കുന്നു,” സന്ദർശന വേളയിൽ ബഹുമതി ഏറ്റുവാങ്ങിയ ശേഷം മോദി പറഞ്ഞു. പൊതുവെ രാഷ്ട്രത്തലവന്മാർക്കും വിദേശ പരമാധികാരികൾക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങൾക്കും സൗഹൃദത്തിന്‍റെ അടയാളമായി ഈ ബഹുമതി നൽകപ്പെടുന്നു. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റനും ചാൾസ് രാജാവും ഈ ബഹുമതിക്ക് മുമ്പ് അർഹരായവരിൽ ഉൾപ്പെടുന്നു.
Home Middle East Kuwait കുവൈത്തിന്‍റെ പരമോന്നത ബഹുമതിയായ ‘ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ’ പ്രധാനമന്ത്രി ഏറ്റുവാങ്ങി