കുവൈത്ത് സിറ്റി: കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസ്സോസിയേഷൻ (KEA) കുവൈറ്റിന്റെ അബ്ബാസിയ ഏരിയയിലെ അംഗമായ ഗണേശൻ കൃഷ്ണൻ, സാങ്കേതിക കാരണങ്ങളാൽ കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസത്തിന്നായി പോകുന്ന സാഹചര്യത്തിൽ കെ. ഇ. എ. അബ്ബാസിയ ഏരിയ യാത്രയയപ്പുചടങ്ങ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് സമദ് കോട്ടോടി അധ്യക്ഷം വഹിച്ച ചടങ്ങിൽ, സംഘടനയുടെ കേന്ദ്ര ഭരണസമിതി പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ കെ. ഇ. എ. യുടെ ഉപഹാരം (മെമെന്റോ) ഗണേശന് നൽകി ആദരിച്ചു. കെ. ഇ. എ. കേന്ദ്ര ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ജോയിന്റ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് ബാബു, ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ ട്രഷറർ ബാബു. പി. വി. നന്ദി പ്രകാശനം നടത്തി.