കാണാതായ ഇന്ത്യക്കാരനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നാട്ടിലേക്കയച്ചു

0
41

കുവൈത്ത് സിറ്റി: കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കുമരേശൻ പെരുമാളിനെ ഡിസംബർ 16 ന് അബു ഹലീഫ മേഖലയിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിലെ അൽ-ദോ ജനറൽ ട്രേഡിംഗ് & കോൺട്രാക്ടിംഗ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. എല്ലാം നടപടിക്രമങ്ങളും പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയച്ചു.