കുവൈത്ത് സിറ്റി: മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ജി.കെ.പി.എ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിനപ്പുറം ഒരാൾ ഒരു രാജ്യത്ത് ജനസമ്മതനാകുന്നത് കൃത്യമായും ആ രാജ്യത്തിനായുള്ള അയാളുടെ ഇടപെടലുകൾ ജനോപകാരമായ് ഭവിക്കുമ്പോഴാണ്. വൻജനാവലി ജയ് വിളിക്കുന്ന എല്ലാ ഭരണാധികാരികളും രാഷ്ട്ര ചരിത്രത്തിന്റെ ഓർമ്മകളിൽ നിലനിൽക്കില്ല, എന്നാൽ ഡോ: മന്മോഹൻ സിംഗ് എന്ന കുലീനനായ സൗമ്യനായ മുൻപ്രധാനമന്ത്രി അവിടെ വ്യത്യസ്തനാകുന്നുവെന്നും നമ്മുടെ വ്യത്യസ്ത രാഷ്ട്രീയത്തിനും അപ്പുറം നല്ല ഒരു നേതാവായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.