0
14

കുവൈത്ത് വായനക്കൂട്ടം എം.ടി അനുസ്മരണം സംഘടിപ്പിച്ചു’

കുവൈത്ത്: കഥയിൽ സാധാരണക്കാർക്ക് സ്വായത്തമാകുന്ന നവവസന്തം വിടർത്തി കേരളീയ കഥാരംഗത്തെ അടിമുടി നവീകരിച്ച്, കാലഘട്ടത്തെയും സമൂഹത്തെയും വിശകലനം ചെയ്ത അനശ്വര ഇതിഹാസമാണ് എംടി. എന്ന് മാധ്യമ പ്രവർത്തകനും ലോക കേരളസഭാംഗവുമായ സത്താർ കുന്നിൽ, വായനക്കൂട്ടം കുവൈറ്റ് നടത്തിയ എംടി അനുസ്മരണം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകാരികസംഘർഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസികചലനങ്ങൾ വായനക്കാരിൽ ആഴത്തിലുള്ള സംവേദനം ചെയ്തുകൊണ്ടാണ്, മലയാള കഥാസാഹിത്യത്തിൽ എം. ടി. വാസുദേവൻ നായർ ചിരപ്രതിഷ്ഠ നേടിയത് എന്ന് ചടങ്ങിൽ അധ്യക്ഷം വഹിച്ച അഷ്‌റഫ് കാളത്തോട് പറഞ്ഞു. മലയാളഭാഷയുടെയും സാഹിത്യത്തിന്‍റെയും സിനിമയുടെയും ശക്തിദുർഗ്ഗമായിരുന്നു എംടി എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

വട്ടിയൂർ കാവ് കൃഷ്ണകുമാറിന്റെ എംടി അനുസ്‌മരണത്തിനുശേഷം
ദിലീപ് നടേരി മുഖ്യ പ്രഭാഷണം നടത്തി, തോമസ് കടവിൽ (മാധ്യമ പ്രവർത്തകൻ ) മോളി മാത്യു, അനിയൻകുഞ്ഞ്‌ , ഗിരീഷ് (പ്രവാസി വെൽഫെയർ കുവൈത്ത്) CK അസീസ് തുടങ്ങിയവർ സംസാരിച്ചു, ജയകുമാർ ചെങ്ങന്നൂർ സ്വാഗതവും, പ്രസീദ കെ മരുതി നന്ദിയും പറഞ്ഞു.