കുവൈത്ത് സിറ്റി: റെസിഡൻസി നിയമ ലംഘനങ്ങൾക്കുള്ള പുതിയ പിഴ ജനുവരി 5 മുതൽ രാജ്യത്ത് നടപ്പിലാക്കും. റെസിഡൻസി ചട്ടങ്ങൾ നന്നായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കാനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നത്. പുതിയ സമ്പ്രദായമനുസരിച്ച്, വിസിറ്റ് വിസ ഓവർസ്റ്റേയ്ക്ക് പ്രതിദിനം 10 ദിനാർ മുതൽ പരമാവധി 2,000 ദിനാർ വരെയാണ് പിഴ. താത്കാലിക താമസ കാലാവധി അവസാനിച്ച പ്രവാസികൾക്കും താമസ വിസ പുതുക്കാത്തവർക്കും ഇത് ബാധകമാണ്. മുമ്പ് ഇത്തരം നിയമലംഘനങ്ങൾക്കുള്ള പരമാവധി പിഴ 600 ദിനാർ ആയിരുന്നു. പുതുക്കിയ ഘടനയിൽ റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്തുന്നുണ്ട്.