അംഗാര ഗോഡൗണിൽ തീപിടുത്തം

0
24

കുവൈത്ത് സിറ്റി: അംഗാര സ്‌ക്രാപ്‌യാർഡിലുള്ള ഗോഡൗണിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച വൈകുന്നേരം ആണ് സംഭവം. ഇരുമ്പ്, വസ്ത്രങ്ങൾ, മോട്ടോർസൈക്കിളുകൾ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്. തഹ്‌രീർ, ജഹ്‌റ ക്രാഫ്റ്റ്‌സ്, ഇസ്തിഖ്‌ലാൽ, മിഷ്‌റഫ്, സപ്പോർട്ട് സെൻ്ററുകളിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.