ലിറിക്ക ഗുളിക, ഹാഷിഷ്, ഹെറോയിൻ സൂചി എന്നിവയുമായി ഗൾഫ് പൗരൻ അറസ്റ്റിൽ

0
22

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കോക്ടെയ്ൽ കൈവശം വച്ചിരുന്ന ഗൾഫ് പൗരനെ പിടികൂടി. ജഹ്‌റയിലെ ഒരു ഹോട്ടൽ മാനേജ്‌മെന്‍റ് ആണ് ഇയാളെ പിടികൂടാനായി അധികൃതരെ സഹായിച്ചത്. അതിഥികളിലൊരാളുടെ ലഗേജിൽ സംശയാസ്പദമായ ബാഗ് ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരെ വിവരമറിയിച്ചത്. പിടികൂടിയവരിൽ നിന്ന് 187 ലിറിക്ക ഗുളികകൾ, 14 ചെറിയ ഹാഷിഷ് കഷണങ്ങൾ, ഹെറോയിൻ എന്ന് കരുതുന്ന അജ്ഞാത പദാർത്ഥമുള്ള അഞ്ച് സൂചികൾ എന്നിവ കണ്ടെത്തി. പ്രതിയെയും പിടികൂടിയ വസ്തുക്കളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.