വ്യാജമായി പൗരത്വം നേടിയവർ ആനുകൂല്യങ്ങൾ തിരികെ നൽകണം

0
22

കുവൈത്ത് സിറ്റി: വഞ്ചനയിലൂടെയും തെറ്റായ രേഖകളിലൂടെയും കുവൈറ്റ് പൗരത്വം നേടിയതിന്‍റെ പേരിൽ കുവൈറ്റ് പൗരത്വം റദ്ദാക്കപ്പെട്ട ആളുകൾ, 1959 ലെ ദേശീയ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച്, പൗരത്വം കൈവശം വച്ചപ്പോൾ അവർ അനുഭവിച്ച എല്ലാ ആനുകൂല്യങ്ങളും തിരികെ നൽകേണ്ടതുണ്ട്. ഭേദഗതികൾ ചൊവ്വാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ, അധികാരികൾ 18,000 കുവൈത്തികളുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്.