കുവൈറ്റ് വയനാട് അസോസിയേഷൻ താക്കോൽ ദാന ചടങ്ങും ആധാര കൈമാറ്റവും നടത്തി

0
17

വയനാട് : ഇരുളം ടൗണിൽ വച്ചുനടന്ന യോഗത്തിൽ വെച്ച് പ്രദേശ വാസികളായ രണ്ട്‌ കുടുംബത്തിനുള്ള ആധാരവും കുവൈറ്റ് വയനാട് അസോസിയേഷൻ (KWA ) നിർമിച്ചു നൽകിയ ഒരു വീടിന്റെ താക്കോൽ ദാനവും നടന്നു. വാർഡ് മെമ്പർ ഷീജ ഷിബു അധ്യക്ഷത വഹിച്ച യോഗത്തിനു ‘കൂടൊരുക്കാം പദ്ധതി’ ചെയർമാൻ ഷിബുകുമാർ സ്വാഗതം ആശംസിച്ചു. പൂതാടി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് മിനി പ്രകാശൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇരുളം അബ്ദുൾ ഗഫൂർ എന്നിവർ ആധാരങ്ങൾ കൈമാറി സംസാരിച്ചു. KWA വൈസ് പ്രസിഡണ്ട് ജിജിൽ മാത്യു KWA പ്രവത്തനങ്ങളെ കുറിച്ച് വിവരിക്കുകയും KWA ‘സ്വപ്നഗേഹം പദ്ധതി’ ജനറൽ കൺവീനർ ഷിബു സി മാത്യു, ജോ. കൺവീനറും, ഹ്യൂമൺ റൈറ്റ്സ് നാഷണൽ വൈസ് പ്രസിഡണ്ടുമായ റോയ് മാത്യു എന്നിവർ കുവൈറ്റ്‌ വയനാട് അസോസിയേഷൻ നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും നിർവഹിച്ചു. KWA രക്ഷാധികാരി ബാബുജി ബത്തേരി, ഹെസ്ബ ഹൗസൊ കോൺട്രാക്ടിങ് കമ്പനി ഉടമ  ദിലീഷ് ഫ്രാൻസിസിനു ഉപഹാരം നൽകി ആദരിച്ചു സംസാരിച്ചു. KWA ചാരിറ്റി കൺവീനർ ശ്രീമതി മിനി കൃഷ്ണ, വനിതാ വേദി കൺവീനർ പ്രസീത, ജോയിന്റ് ട്രഷറർ ഷൈൻ ബാബു, മീഡിയ കൺവീനർ മുബാറക് കാമ്പ്രത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് മറ്റു KWA അംഗങ്ങൾ ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി. കൂടൊരുക്കം പദ്ധതി മെമ്പർ പി.സി ഗിരീഷ്, വാർഡ് മെമ്പമാരായ ശൈലജ, റിയാസ് പാടിച്ചിറ, ലയൺസ്‌ ക്ലബ് പ്രസിഡണ്ട് മറ്റു ഇരുളം നിവാസികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടൊരുക്കാം കൺവീനർ ജിതേഷ് കുമാർ യോഗത്തിനു നന്ദി അറിയിച്ചു.