ഹൃദയാഘാതം: ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി

0
37

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി. സെബാസ്റ്റിൻ ബാബു പുത്തൻപുരയ്ക്കൽ (49) ആണ് മരിച്ചത്. 1998 മുതൽ യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയച്ചു.