കുവൈറ്റ് സിറ്റി : ആഡംബര വാച്ചുകൾ മോഷ്ടിച്ച് ഓൺലൈൻ വഴി വിറ്റയാൾക്ക് 2 വർഷം തടവിന് വിധിച്ചു. 40 ലധികം വാച്ചുകൾ മോഷ്ടിച്ചിരുന്നു. നാൽപ്പതിലധികം കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു ഇരയുടെ അഭിഭാഷകൻ തൻ്റെ കക്ഷിയിൽ നിന്ന് 60,000 KD ($194,416) വിലമതിക്കുന്ന വാച്ച് മോഷ്ടിച്ചതിന് പ്രതിക്ക് തടവ് ശിക്ഷ നൽകണമെന്ന് കോടതിയിൽ അഭ്യർത്ഥിക്കുകയും ചെയ്തു.