വന നിയമം ഭേദഗതി ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി

0
26

ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വന നിയമം ഭേദഗതി ചെയ്യാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പിലാക്കില്ല. നിയമം മനുഷ്യനുവേണ്ടിയാണ്. വനവും സംരക്ഷിക്കപ്പെടണം. വന്യ ജീവി ആക്രമണത്തിനെതിരായ നടപടിക്ക് തടസ്സം കേന്ദ്ര നിയമമാണ്. സംസ്ഥാനത്തിന് നിയമം ഭേദഗതി ചെയ്യാനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വനനിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുന്നത്.