കോളേജ് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 28 പേർക്ക് പരിക്ക്

0
24

പത്തനംതിട്ട: കൊല്ലത്ത് നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു. അടൂർ-കുമളി സംസ്ഥാന പാതയിൽ (എസ്എച്ച് 13) അടൂരിനടുത്ത് കടമ്പനാട് കല്ലുകുഴിയിൽ രാവിലെ 6:15 ഓടെയാണ് അപകടം. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിലെ ബി എഡ് വിദ്യാർത്ഥിനികളായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ഇടുക്കി വാഗമണിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. ബസിൽ 50 പേരെങ്കിലും ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.