ബുധനാഴ്ചവരെ രാജ്യത്ത് കനത്ത തണുപ്പ് അനുഭവപ്പെടാം

0
14

കുവൈറ്റ്‌ സിറ്റി : രാജ്യത്ത് ബുധനാഴ്ച വരെ കനത്ത തണുപ്പ് അനുഭവപ്പെടും എന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കൃഷിയിടങ്ങളിലും മരുഭൂ പ്രദേശങ്ങളിലും താപനില ക്രമാതീതമായി കുറയുന്നതായും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. കിഴക്കൻ യൂറോപ്പിൽ നിന്നുള്ള തണുത്ത കാറ്റും അസ്ഥിരമായ വടക്കു പടിഞ്ഞാറൻ കാറ്റും മൂലം അനുഭവപ്പെടുന്ന ഉയർന്ന മർദത്തിന്റെ ഫലമായാണ് രാജ്യത്ത് തണുപ്പ് കടുക്കുന്നത്. താപനില മൂന്ന് ഡിഗ്രി സെൽഷ്യസിൽ നിന്നും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.