ഷാരോൺ വധക്കേസ്: ഗ്രീഷ്മക്ക് വധശിക്ഷ

0
26

ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മക്ക് വധശിക്ഷ പ്രഖ്യാപിച്ചു. അമ്മാവൻ നിർമ്മല കുമാറിന് മൂന്നുവർഷം തടവും പ്രഖ്യാപിച്ചു.  നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ശാസ്ത്രീയമായ തെളിവുകൾ നന്നായി ഉപയോഗിച്ചതിന് കേരള പോലീസിന് കോടതിയുടെ അഭിനന്ദനങ്ങൾ ലഭിച്ചു. 586 പേജുകൾ അടങ്ങിയതായിരുന്നു വിധിന്യായം. മുഖ്യപ്രതിയായ ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ ഔഷധക്കൂട്ടിൽ കളനാശിനി കലർത്തി വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.  മൂന്ന് ദിവസം നീണ്ടു നിന്ന പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും അന്തിമ വാദം അവസാനിച്ചിരുന്നു . 2022 ഒക്‌ടോബറിലാണ് കേസിന് കാരണമായ സംഭവം.