പെപ്പറോണി ബീഫ് വീണ്ടും വിപണിയിൽ

0
30

ദുബായ്: പൊതുജനാരോ​ഗ്യത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നതിനെതുടർന്ന് യു.എ.ഇ പിൻവലിച്ച പെപ്പറോണി ബീഫ് വീണ്ടും വിപണിയിൽ എത്തുന്നു. പെപ്പറോണി ബീഫിൽ അപകടകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയിച്ചിരുന്നു. ഇതിൻ്റെ ഭാ​ഗമായാണ് ഉൽപ്പന്നം വിപണിയിൽ നിന്നും പിൻവലിച്ചത്. പെപ്പറോണി ബീഫ് ഭക്ഷ്യയോ​​ഗ്യമാണെന്നും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇപ്പോൾ വിപണിയിൽ ലഭ്യമായ പെപ്പറോണി ബീഫ് ഭക്ഷ്യയോ​ഗ്യമാണെന്നും എല്ലാ ആരോ​ഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.