കുവൈത്തിലെ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനുള്ള മിനിമം വേതന നിയന്ത്രണങ്ങൾ ഒഴിവാക്കി

0
36

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനുള്ള മിനിമം വേതന മാനദണ്ഡങ്ങൾ ഒഴിവാക്കിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതോടെ കുറഞ്ഞ ശമ്പളമുള്ള പ്രവാസികൾക്കും രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. മുൻപ് രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ തുറക്കണമെങ്കിൽ ചുരുങ്ങിയ ശമ്പളം ആവശ്യമായിരുന്നു. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, താഴ്ന്ന വരുമാനമുള്ള ഗാർഹിക തൊഴിലാളികൾ ഉൾപ്പെടുന്നഎല്ലാ താമസക്കാർക്കും ഇനി ശമ്പള നിയന്ത്രണങ്ങൾ കൂടാതെ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിൽ പങ്കാളികളാകാൻ കഴിയും. ഇതോടെ എല്ലാവർക്കും സേവിങ്സ് അക്കൗണ്ട്, ലോണുകൾ, സ്വദേശത്തേക്ക് പണമയക്കൽ തുടങ്ങിയ അവശ്യ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും.