60 വയസ്സിന് മുകളിലുള്ളവർക്ക് ആശ്രിത വിസയിൽ നിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽ വിസയിലേക്ക് മാറാം

0
70

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സോ അതിനുമുകളിലോ ഉള്ളവർക്ക് അവരുടെ റസിഡൻസി ആശ്രിത വിസയിൽ നിന്നും സ്വകാര്യ മേഖലയിലെ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി നൽകി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. സെക്കൻഡറി സ്കൂളോ അതിൽ താഴെയോ വിദ്യാഭ്യാസ യോ​ഗ്യത വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഈ കൈമാറ്റം തൊഴിലുടമകൾ മാറുന്നതിന് ബാധകമായ എല്ലാ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്. തൊഴിലുടമകൾക്കുള്ള നിയന്ത്രണങ്ങൾ സു​ഗമമാക്കാനാണ് ഈ തീരുമാനം. ​കൂടാതെ, സർക്കാർ കാരാറുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കും സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുമതി നൽകിയിട്ടുണ്ട്.