കുവൈത്ത് സിറ്റി: ജാബർ അൽ-അഹമ്മദ് പ്രദേശത്തെ ഒരു വീടിന് തീപിടിച്ചു. ശനിയാഴ്ചയാണ് സംഭവം. തീപിടിത്തത്തെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. അവരെ ഉടൻ മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അൽ-സൂർ, അൽ-തഹ്‌രീർ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.