കുവൈത്ത് സിറ്റി: അൽ-വഫ്ര ഏരിയയിലെ ഒരു ഫാമിലെ തൊഴിലാളികളുടെ പാർപ്പിടമായി ഉപയോഗിച്ചിരുന്ന ചാലറ്റുകളിൽ തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം.സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അൽ-വഫ്ര, അൽ-നുവൈസീബ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.