അഗ്നിശമന, സുരക്ഷാ ലംഘനങ്ങൾ: സൗത്ത് ഖൈത്താനിൽ കടകൾ അടച്ചുപൂട്ടി

0
8

കുവൈത്ത് സിറ്റി: സൗത്ത് ഖൈത്താൻ പ്രദേശത്ത് ജനറൽ ഫയർ ഫോഴ്‌സ് വിപുലമായ പരിശോധനാ കാമ്പയിൻ നടത്തി. വിധ സൗകര്യങ്ങളിലെ അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കൽ നടപ്പിലാക്കുന്നതിനും ലംഘനങ്ങൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഈ പരിശോധനകൾ. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ നിർദ്ദേശപ്രകാരമാണ് ഈ കാമ്പയിൻ നടത്തിയത്. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മനൽ അൽ-അസ്ഫോറിന്റെ സാന്നിധ്യത്തിൽ ജനറൽ ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ-റൂമിയാണ് ഓപ്പറേഷന് മേൽനോട്ടം വഹിച്ചത്. പരിശോധനയിൽ അ​ഗ്നി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടി.