കെ. ഇ. എ കുവൈറ്റ്‌ അബ്ബാസിയ ഏരിയ ജനറൽ ബോഡി യോഗവും കലാസന്ധ്യയും സംഘടിപ്പിച്ചു

0
42

കുവൈറ്റ്‌ സിറ്റി : കാസറഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസ്സോസ്സിയേഷൻ കെ. ഇ. എ കുവൈറ്റ്‌ അബ്ബാസിയ ഏരിയ ജനറൽ ബോഡി യോഗവും കലാസന്ധ്യയും സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ, അനുശോചന പ്രമേയത്തോട് കൂടി ആരംഭിച്ച യോഗം ഏരിയ പ്രസിഡന്റ് സമദ് കോട്ടോടിയുടെ അധ്യക്ഷതയിൽ നടന്നു. കെ. ഇ. എ. ചീഫ് പാട്രൺ സത്താർ കുന്നിൽ പരിപാടി ഉത്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി ശ്രീനിവാസൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബാബു.പി.വി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ. ഇ. എ. അഡ്വൈസറി അംഗം സുധൻ അവിക്കര ജനറൽ ബോഡിയോഗം കോർഡിനേറ്റ് ചെയ്തു. കെ ഇ എ ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി. എച്ച്, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി. സി. എച്ച്, അഡ്വൈസറി അംഗംങ്ങളായ സലാം കളനാട്, മുനീർ കുണിയ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർമാരായ സുരേന്ദ്രൻ മുങ്ങത്ത്, ഹസ്സൻ ബല്ല, എന്നിവരുടെ നേതൃത്വത്തിൽ ഏരിയയുടെ പുതിയ ഭരണസമിതിക്ക് രൂപം നൽകി.

പുഷ്പരാജൻ. ഒ. വി. (പ്രസിഡന്റ്), സുമേഷ് രാജ് (ജനറൽ സെക്രട്ടറി), ഷംസുദ്ദീൻ ബദരിയ (ട്രഷറർ), ബാബു പി വി ഓർഗനൈസിങ് (സെക്രട്ടറി), നാസർ ചുള്ളിക്കര, ശ്രീധരൻ കടവത്ത്, അൻസാർ ഓർച്ച, (വൈസ് പ്രസിഡന്റുമാർ), ഖലീൽ തിടിൽ, ചന്ദ്രൻ, ഖാലിദ് ബേക്കൽ (ജോയിന്റ് സെക്രട്ടറിമാർ), പ്രശാന്ത് നെല്ലിക്കാട്ട്, ഹനീഫ പാലായി, സതീശൻ, അനീഷ്, രാജേഷ്. വി, റഹീം, ബിജു ഗോപിനാഥ്, സുനിൽ കുമ്പള, അനിൽ ചീമേനി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നീ നിലയിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. അഡ്വൈസറി അംഗങ്ങളായി സത്താർ കുന്നിൽ, രാമകൃഷ്ണൻ കള്ളാർ, മഹമൂദ് അപ്സര, സുധൻ ആവിക്കര, സമദ് കൊട്ടോടി, ശ്രീനിവാസൻ. എം. വി. എന്നിവരെ തെരഞ്ഞെടുത്തു.ഏരിയ ജനറൽ സെക്രട്ടറി ശ്രീനിവാസൻ സ്വാഗതവും, ഏരിയയുടെ പുതിയ ജോയിൻ സെക്രട്ടറി ഖലീൽ തിടിൽ നന്ദിയും പറഞ്ഞു. യോഗാവസാനം കെ. ഇ. എ. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി. അബ്ദു കടവത്ത്, ഹസ്സൻ ബല്ല, എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ കോൽക്കളി, നിയാസ്, സലാം കളനാട് എന്നിവർ അവതരിപ്പിച്ച കവിതകൾ, രേഖ ബിജുവിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നാടോടി നൃത്തം, അബ്ബാസിയ ഏരിയയിലെ, യുവൻ പ്രശാന്ത്, നിരഞ്ജൻ ബിജു, നിഹാരിഹ ബിജു, ഫെവ എൽസ ഫിജൂസ്, ഫീവൽ ഫിജൂസ് തോമസ് എന്നീ പിഞ്ചുകുട്ടികൾ, അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ബിന്ദു ആശുതോഷ്, സുരേഷ് കൊളവയൽ, ശ്രീനിവാസൻ എന്നിവർ അലപിച്ച ഗാനങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.