ഐ.സി.എഫ്. റിഗ്ഗായ് യൂണിറ്റ് പുതിയ നേതൃത്വം

0
33

കുവൈറ്റ്‌: കേരള മുസ്‌ലിം ജമാഅത് പ്രവാസി ഘടകം ഐ.സി.എഫിന്റെ റിഗ്ഗായ് യൂണിറ്റ് പുതിയ നേതൃത്വം നിലവിൽ വന്നു. റിഗ്ഗായ് സിംഫോണി ഓഡിറ്റോറിയത്തിൽ അബ്ദുന്നാസര്‍ മദനിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക കൌൺസിലിൽ അലവി ചെഞ്ചറ, ഫർവാനിയ സെൻട്രൽ നേതാക്കളായ സുബൈർ മൗലവി പെരുമ്പട്ട , നസീർ വയനാട് എന്നിവർ കൌൺസിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ: മുഹമ്മദ്‌ മുസ്തഫ അര്ഷദി അല്‍ ഇര്‍ഷാദി (പ്രസിഡന്റ്‌), അലവി ചെഞ്ചറ (ജനറൽ സെക്രട്ടറി, അബ്ദുന്നാസര്‍ മദനി,( ഫിനാൻസ് സെക്രട്ടറി), അന്‍വര്‍ വണ്ടൂര്‍ (വൈസ് പ്രസിഡണ്ട്‌), സെക്രട്ടറിമാര്‍: റഷീദ് മടവൂര്‍, അഫ്സല്‍ ആലപ്പുഴ, സൈദലവി ചെമ്മാട്, അലി വയനാട്, ജമാല്‍ ആലപ്പുഴ, ഷമീര്‍ കൊടുങ്ങല്ലൂര്‍, സലിം വാഴയൂര്‍. അലവി ചെഞ്ചറ സ്വാഗതവും നന്ദിയും പറഞ്ഞു.