കുവൈറ്റിൽ പ്രാണികളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിരോധിച്ചു

0
37

കുവൈറ്റ് സിറ്റി: പ്രാണികളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണത്തിന് കുവൈത്തിൽ വിലക്കേർപ്പെടുത്തി. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റേതാണ് ഉത്തരവ്. ഹലാൽ ഭക്ഷ്യ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഗൾഫ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഭക്ഷ്യ ഉൽപാദനത്തിലും സംസ്കരണത്തിലും കർശനമായി നിരോധിച്ചിരിക്കുന്നു. പ്രാണികളിൽ നിന്ന് ഉരുത്തിരിഞ്ഞ ചേരുവകൾ അടങ്ങിയ ഏതെങ്കിലും ഭക്ഷ്യ ഉൽപ്പന്നങ്ങൾ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.