കുവൈറ്റ് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) യുടെ ആഭിമുഖ്യത്തിൽ എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് അബ്ദുൾ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉൽഘടനം ചെയ്തു.സർഗലയ കൺവീനർ അജ്മൽ മാസ്റ്റർ പുഴക്കാട്ടിരി സ്ഥാപക ദിന സന്ദേശം കൈമാറി.മൂന്നര പതിറ്റാണ്ടായി നൈതികതയുടെ വഴി തെളിയിച്ച് കർമ്മ പദ്ധതികളുമായി മുന്നേറുന്ന എസ് കെ എസ് എസ് എഫ് കേരളീയ യുവജന വിദ്യാർത്ഥി തലമുറക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മേഖല നേതാക്കളായ അബ്ദുൽ റസാഖ് ദാരിമി,അബ്ദുൽ റഷീദ് മസ്താൻ,അബ്ദുൽ കരീം ഫൈസി,മിസ്ഹബ് തായില്ലത്ത്,ഇബ്രാഹീം കെ വി ആശംസകൾ നേർന്നു. കേന്ദ്ര നേതാക്കളായ ഉസ്മാൻ ദാരിമി,മുഹമ്മദാലി പുതുപ്പറമ്പ്, അബ്ദുൽ ലത്തീഫ് എടയൂർ,ഹസ്സൻ തഖ്‌വ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.