മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന് കുവൈത്തിൽ വധശിക്ഷയ്ക്ക് വിധിച്ചു

0
17

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ റുമൈത്തിയയിൽ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ഒരു പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. പ്രതി 85 വയസ്സുള്ള ഇരയെ ദയയില്ലാതെ കൊലപ്പെടുത്തിയതിനാൽ ഈ കുറ്റം ഹീനമാണെന്നും പ്രതി മനുഷ്യത്വം ഇല്ലാത്തവനായി, പ്രത്യേകിച്ച് ഇരയുടെ ബലഹീനതയും വാർധക്യവും കണക്കിലെടുക്കുമ്പോൾ ഒരു ദയയും കാണിച്ചില്ല എന്നാണ് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഇത് പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്.