കുവൈറ്റ് സിറ്റി : കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലുകൾക്കിടയിൽ പ്രവാസികളുടെ റെസിഡൻസി മാറ്റുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇത്. പ്രവാസികൾക്ക് സർക്കാർ മേഖലയിലെ ജോലിയിൽ നിന്ന് സ്വകാര്യ മേഖലയിലെ ജോലി ലേക്കും തിരിച്ചും, മുമ്പ് നിർബന്ധമാക്കിയിരുന്ന ആവശ്യകതകൾ ഇല്ലാതെ റെസിഡൻസി മാറ്റാൻ കഴിയും.