കുവൈറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ 40,000 നിയമലംഘനങ്ങൾ കണ്ടെത്തി

0
30

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കാമ്പയിനുകൾ ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 40,000 ട്രാഫിക് നിയമലംഘന നോട്ടീസുകൾ പുറപ്പെടുവിച്ചു. 227 വാഹനങ്ങൾ പിടിച്ചെടുക്കുകയും 36 വ്യക്തികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട 44 പേർ പ്രായപൂർത്തിയാകാത്ത അവരായിരുന്നെന്ന് അധികാരികൾ അറിയിച്ചു.ജിടിഡി റിപ്പോർട്ടിൽ ഒരാഴ്ചയ്ക്കുള്ളിൽ 1,169 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 216 സംഭവങ്ങളിൽ ഗുരുതര പരിക്കുകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.