കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു

0
7

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി നടത്തുന്ന റമളാൻ ക്യാമ്പയിന്റെ ഭാഗമായി റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു.മംഗഫ് ഹാർമണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ ഐ സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ‘റമളാൻ;സഹനം, സമർപ്പണം” എന്ന വിഷയത്തിൽ കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഓരോ സൽകർമ്മത്തിനും പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന പുണ്യങ്ങളുടെ മാസമായ വിശുദ്ധ റമളാൻ സുവര്‍ണ്ണാവസരമായി വിനിയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സൈനുൽ ആബിദ് ഫൈസി നെല്ലായ പ്രാർത്ഥന നിർവ്വഹിച്ചു. കേന്ദ്ര നേതാക്കളായ അമീൻ മുസ്‌ലിയാർ ചേകന്നൂർ,സിറാജ് എരഞ്ഞിക്കൽ,ശിഹാബ് മാസ്റ്റർ,അബ്ദുൽ മുനീർ പെരുമുഖം,അബ്ദുൽ റസാഖ്, ഹസ്സൻ തഖ്‌വ, മുഹമ്മദലി ഫൈസി സംബന്ധിച്ചു.സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് സ്വാഗതവും അബ്ദുൽ നാസർ കോഡൂർ നന്ദിയും പറഞ്ഞു.