ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം റിയാദിൽ സംസ്കരിച്ചു

0
11

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊല്ലം ചടയമംഗലം പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിെൻറയും ജുബൈരിയാ ബീവിയുടെയും മകൻ അലീമുദ്ധീെൻറ (54) മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് എക്സിറ്റ് എട്ടിലെ അൽമുൻസിയായിൽ രണ്ടര വർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌പോൺസർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഏന്നാൽ മൂന്ന് ദിവസത്തിനുശേഷം വീണ്ടും ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. അൽ മുവാസാത്ത് ആശുപത്രിയിലാണ് മരിച്ചത്.