കുവൈറ്റ് യാത്രക്കാർക്ക് ‘ട്രാൻസിറ്റ്’ വിസ

0
45
Kuwait Tower City Skyline glowing at night, taken in Kuwait in December 2018 taken in hdr

കുവൈത്ത് സിറ്റി: കുവൈറ്റ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് യാത്ര തുടരുന്നതിന് മുമ്പ് നിശ്ചിത ദിവസത്തേക്ക് ട്രാൻസിറ്റ് വിസ നൽകുന്നത് പരിഗണിക്കാൻ പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം, ഈ വിസകൾ കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനികൾ വഴി മാത്രമേ ഏകോപിപ്പിക്കുകയുള്ളൂ. സന്ദർശകർ കുവൈത്തിൽ എത്തുന്നതിനുമുമ്പ് വിസയ്ക്ക് അപേക്ഷിക്കുകയും നേടുകയും വേണം. ഈ വിസകൾ പുതുക്കാൻ കഴിയില്ല. എന്നിരുന്നാലും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.