കുവൈത്ത്സിറ്റി: സുരക്ഷാ ജീവനക്കാരനെന്ന വ്യാജേന നാലിടങ്ങളില്‍ പിടിച്ചുപറി നടത്തിയ സ്വദേശി യുവാവ് ഒടുവില്‍ അറസ്റ്റില്‍. കുവൈറ്റ് പോലീസ് ‘അജ്ഞാത കുറ്റവാളി’യായി കണക്കാക്കി തിരച്ചില്‍ നടത്തുന്ന 33 വയസ്സുകാരനാണ് പിടിയിലായത്. ഇതോടെ ക്രിമിനല്‍ സുരക്ഷാ വിഭാഗം അന്വേഷിക്കുകയായിരുന്ന നാല് ക്രിമിനല്‍ കേസുകള്‍ക്ക് പരിഹാരമായി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇയാളുടെ പങ്കാളിത്തം തെളിയിക്കുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അന്വേഷണം പൂര്‍ത്തിയാകുകയും തടങ്കല്‍ കാലാവധി അവസാനിക്കുകയും ചെയ്താല്‍, അയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Home Middle East Kuwait സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രവാസികളെ കൊള്ളയടിച്ച സ്വദേശി യുവാവ് ഒടുവില്‍ പിടിയില്‍