ഡോ: പ്രശാന്തി ദാമോദരന് അനുശോചനം രേഖപ്പെടുത്തി

0
27

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ അറിയപ്പെടുന്ന കലാകാരിയായ Dr. പ്രശാന്തി ദാമോദരന്റെ ദേഹവിയോഗത്തോട് അനുബന്ധിച്ചു മംഗഫ് കലാസദൻ ഓഡിറ്റോറിയതിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. പ്രശാന്തി എന്ന് അനുശോചന സന്ദേശം അവതരിപ്പിച്ച നാടക, സിനിമ പ്രവർത്തകനായ വട്ടിയൂർകാവ് കൃഷ്ണകുമാർ ഓർത്തെടുത്തു. രോഗവസ്ഥയിലും കുവൈറ്റിലെ കലാ രംഗത്തു നിറഞ്ഞു നിന്ന കലാകാരിയായിരുന്നു പ്രശാന്തി എന്ന് ജിനു വയ്ക്കത്ത്‌ പറഞ്ഞു.ദിലീപ് നടേരി, അഷ്‌റഫ്‌ കാളത്തോട്, സിനു മാത്യു, ജിജുന ഉണ്ണി,അനീഷ് അടൂർ, സജീവ് നാരായണൻ, മധു വഫ്ര, പിജി ബിനു, ദീപ, ദീപ്തി, ചന്ദ്ര മോഹൻ, മായാ സീത ബിവിൻ തോമസ്, സതീഷ് പുയത്തു, ജോസ് മുട്ടം തുടങ്ങിയവർ അവരുമായുള്ള പ്രവർത്തനങ്ങൾ അനുസ്മരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.