കുവൈറ്റ് സിറ്റി : റമദാൻ വ്രതം വിശ്വാസികളിൽ കൂടുതൽ ദൈവ ഭക്തിയും ക്ഷമയും സൂക്ഷ്മതയും നേടിയെടുക്കാൻ ഉപകരിക്കണമെന്ന് ഡോക്ടർ ഹുസൈൻ മടവൂർ. കുവൈറ്റിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പർമാർക്കറ്റിന്റെ റീജിയണൽ ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാംഗോ ഹൈപ്പർമാർക്കറ്റ് എം ഡി റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ഷബീർ മണ്ടോളി ആശംസ പ്രസംഗം നടത്തി. ഡയറക്ടർ മൻസൂർ, പി.വി ഇബ്രാഹിം, മറ്റ് ഓഫീസ് ജീവനക്കാർ, സുഹൃത്തുക്കൾ എന്നിവരും ഇഫ്താർ വിരുന്നിൽ സംബന്ധിച്ചു. ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി സ്വാഗതവും ജനറൽ മാനേജർ അനസ് നന്ദിയും പറഞ്ഞു.