കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം എയർപോർട്ട് റിംഗ് റോഡിലാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൂട്ടിയിടിയിൽ ഒരു വാഹനത്തിന് തീ പിടിക്കുകയും ചെയ്തു. സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.