കുവൈറ്റിൽ 9 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

0
67

കുവൈത്ത് സിറ്റി: 9 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി കുവൈത്തിൽ പിടിയിലായി. 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്-ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതിയെ പിടികൂടിയത്. ഈദ് ദിനത്തിൽ രാവിലെ മൈദാൻ ഹവല്ലിയിലാണ് കുറ്റകൃത്യം നടന്നത്. ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ശാരീരികമായി പരിക്കേറ്റ നിലയിൽ ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു തെരുവിൽ ഒമ്പത് വയസ്സുള്ള ഒരു സിറിയൻ കുട്ടിയെ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചതോടെയാണ് കേസ് പുറത്തുവന്നത്. ഉടൻ തന്നെ തീവ്രമായ അന്വേഷണം ആരംഭിക്കുകയും കുറ്റവാളിയെ വേഗത്തിൽ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി നിലവിൽ തൃപ്തികരമാണ്.