കുവൈറ്റ്: കുവൈത്തിന്റെ വടക്കു കിഴക്കൻ ഭാഗത്ത് ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.6 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് തിങ്കളാഴ്ച ഭൂചലനം രേഖപ്പെടുത്തിയതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെഐഎസ്ആർ) അറിയിച്ചു. പ്രാദേശിക സമയം 8. 29 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ ഉത്ഭവം.