ജലീബിലെ നിയമവിരുദ്ധ ബിസിനസുകൾക്കെതിരെ വൻ നടപടി: 147 പേർ അറസ്റ്റിൽ

0
21

കുവൈറ്റ് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ റസിഡൻഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്ന ലൈസൻസ് ഇല്ലാത്ത ബിസിനസുകൾ അടച്ചുപൂട്ടി. 40 പേരുടെ സ്വത്തുക്കൾ കണ്ടു കെട്ടുകയും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 89 സ്ഥാപനങ്ങൾക്ക് നിയമലംഘന നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. സംഭവത്തിൽ 147 പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായ വാണിജ്യ പ്രവർത്തനങ്ങളും പൊതുജന സുരക്ഷയെ അപകടത്തിലാക്കുന്ന നിയമലംഘനങ്ങളും ചെറുക്കുന്നതിനുള്ള നിർണായക ശ്രമത്തിന്റെ ഭാഗമായാണ് കുവൈറ്റ് അധികൃതർ ജലീബ് അൽ-ശുയൂഖിൽ വിപുലമായ സുരക്ഷാ കാമ്പയിൻ നടത്തിയത്. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒന്നിലധികം സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ ഈ പ്രവർത്തനം ആരംഭിച്ചത്.