കുവൈറ്റ് സിറ്റി : പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാംഗോ ഹൈപ്പർമാർക്കറ്റ് കുവൈറ്റിൽ പുതിയ ഷോറൂം ആരംഭിച്ചു. പത്താമത്തെ ഔട്ട്ലെറ്റ് ആണ് ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചത്. ബ്ലോക്ക് 12ൽ ബൈറൂത്ത് റോഡിൽ 9000 സ്ക്വെയർ ഫീറ്റിലാണ് ഷോറൂം. ഇതിന്റെ ഉദ്ഘാടനം മാംഗോ ഹൈപ്പർ മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദ് നിർവ്വഹിച്ചു. അതിവിശാലമായ ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം സാധനങ്ങൾ മിതമായ നിരക്കിൽ വാങ്ങാൻ കഴിയും. ഉയർന്ന ഗുണനിലവാരത്തിലുള്ള സാധനങ്ങളാണ് മാംഗോ ഹൈപ്പർമാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി കൊണ്ടാണ് ഉയർന്ന ഗുണമേന്മയുള്ള സാധനങ്ങൾ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ പാർക്കിംഗ് സ്ഥലത്തോടെയുമാണ് ഹവല്ലിയിൽ മാംഗോ ഹൈപ്പർമാർക്കറ്റ് പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്.
ജനറൽ മാനേജർ അനസ് അബൂബക്കർ , ഡയറക്ടർമാരായ മൻസൂർ മൂസ , ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി , പബ്ലിക് റിലേഷൻസ് മാനേജർ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ റാഷിദ് , നാസർ അൽ സാക്കർ , റഊഫ് റംസി ഈസ യാഖൂബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഉത്‌ഘാടനത്തിന്റെ ഭാഗമായി അറബ് കലാകാരന്മാരുടെ സംഗീതവും നൃത്തവും അരങ്ങേറി.