ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നത് ലക്ഷങ്ങൾ: പരിശോധന വ്യാപകമാക്കി കുവൈറ്റ്

0
28

കുവൈറ്റ്: രാജ്യത്ത് ഇഖാമയില്ലാതെ തങ്ങുന്നവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധന നടപടികൾ ശക്തമാക്കി കുവൈറ്റ്. നിയമവിരുദ്ധമായി രാജ്യത്ത് താമസം തുടർന്നതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 700 പേർ പിടിയിലായതാണ് സൂചന. ഇതിൽ ഇരുന്നൂറ് പേരെ കഴി‍ഞ്ഞാഴ്ച നാടു കടത്തിയിരുന്നു. ബാക്കിയുള്ള ആളുകളെയും പുറത്താക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.

തൊഴിൽ നിയമം ലംഘിച്ചു കൊണ്ടുള്ള ജോലി, സ്വന്തം സ്പോൺസർക്കു പുറമെ മറ്റ് സ്പോണ്‍സര്‍മാർക്കു വേണ്ടിയും ജോലി ചെയ്യുക തുടങ്ങി നിരവധി നിയമലംഘനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിരുന്നു. മാൻപവർ അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യാലയത്തിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല​ക​ള്‍, വാ​ണി​ജ്യ​സ​മു​ച്ച​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചിട്ടുണ്ട്.

നേ​ര​ത്തെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ, തെരുവോരങ്ങൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. പൊ​തു​മാ​പ്പ്​ ന​ൽ​കി​യി​ട്ടും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ ത​ങ്ങി​യ വി​ദേ​ശി​ക​ളെ കൂ​ട്ട​പ്പ​രി​ശോ​ധ​ന​യി​ലൂ​ടെ പി​ടി​കൂ​ടി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വി​ധം നാ​ടു​ക​ട​ത്താ​നാ​ണ്​ പുതിയ നീ​ക്കം.