കൈക്കൂലി വാങ്ങിയ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥയ്ക്ക് 3 വർഷം തടവ്

0
16

കുവൈറ്റ്: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ആരോഗ്യമന്ത്രാലയം ജീവനക്കാരിയുടെ തടവു ശിക്ഷ ശരിവച്ച് കുവൈറ്റ് കോടതി. സർജറിക്കായി വിസിറ്റിംഗ് ഡോക്ടറുടെ അപ്പോയ്മെന്റ് വാങ്ങിത്തരാമെന്ന് അറിയിച്ച് ഒരു രോഗിയിൽ നിന്ന് ഇവർ പണം ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട തുകയായ 4000 കുവൈറ്റ് ദിനാർ കൈമാറുന്നതിനിടെയാണ് പ്രതിയെ കയ്യോടെ പിടികൂടുന്നത്.

കേസ് പരിഗണിച്ച കീഴ്ക്കോടതി ഇവർക്ക് 3 വർഷവും നാലുമാസവും നീണ്ട തടവുശിക്ഷയാണ് വിധിച്ചത്. 8000 കുവൈറ്റ് ദിനാർ പിഴയും വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മേൽക്കോടതിയിലെത്തിയത്. എന്നാൽ മേല്‍ക്കോടതിയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. ചികിത്സ എന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണെന്നും അതിന് ആരുടെയും മധ്യസ്ഥതയുടെ ആവശ്യമില്ലെന്നുമാണ് വാദത്തിനിടെ അറ്റോർണി അറിയിച്ചത്.